വിവരമറിയാന്‍ റെയില്‍വേ കാള്‍സെന്റര്‍
തിരുവനന്തപുരം: ജനങ്ങള്‍ തീവണ്ടി സമയം സംബന്ധിച്ച ും മറ്റുമുള്ള വിവരങ്ങള്‍ നല്കാന്‍ കാള്‍സെന്ററുകള്‍ സ്ഥാപിയ്ക്കുമെന്ന് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. സപ്തംബര്‍ 21 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തില്‍ ദില്ലി, പട്ന, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് കാള്‍ സെന്റുകള്‍ സ്ഥാപിയ്ക്കുക. രാജ്യത്തെ എലാ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു തീവണ്ടി സര്‍വ ീസ് ആരംഭിയ്ക്കും. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതിന് സഹായിക്കാനാണ് ഈ പദ്ധതി. - ലാലു പ്രസാദ് യാദവ് പറഞ്ഞു.
റെയില്‍വേയുടെ തുരുമ്പ് സാധനങ്ങള്‍ ഇനി മുതല്‍ ലേലത്തില്‍ വില്ക്കി ല്ല. ഇരുമ്പ് റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാമെന്നതിനാലാണിത്. റെയില്‍വേയുടെ പഴയ തുരുമ്പ് സാധനങ്ങള്‍ ചെറുവിലയില്‍ ലേലത്തിലെടുത്ത് ലാഭമുണ്ടാക്കുന്ന ഒരു മാഫിയ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. - ലാലു പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications