Get Updates
Get notified of breaking news, exclusive insights, and must-see stories!

5 പുതിയ ലോക്സഭാ മണ്ഡലങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കുന്ദംകുളം, മലപ്പുറം, ചാലക്കുടി, വയനാട്, ആറ്റിങ്ങല്‍ എന്നീ അഞ്ച് പുതിയ ലോക്സഭാ മണ്ഡലങ്ങള്‍ രൂപീകരിക്കാന്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിന് നിയോഗിച്ച കമ്മിഷന്‍ നിര്‍ദേശിച്ചു.

പാലക്കാട്, മഞ്ചേരി, മുകുന്ദപുരം, മൂവാറ്റുപുഴ, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളെ ഒഴിവാക്കുന്നതിനും നിര്‍ദേശമുണ്ട്. മൊത്തം ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. അടൂരിന് പകരം കുന്ദംകുളം സംവരണ മണ്ഡലമാക്കുന്നതിനും നിര്‍ദേശമുണ്ട്. ഒറ്റപ്പാലമാണ് മറ്റൊരു സംവരണ മണ്ഡലം.

2001വെ സെന്‍സസ് റിപ്പോര്‍ട്ടിലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. മാള, തൃശൂര്‍, എറണാകുളം, നേമം, കഴക്കൂട്ടം, വാമനപുരം എന്നിവയുള്‍പ്പെടെ ഏതാനും നിയമസഭാ മണ്ഡലങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍ദേശമുണ്ട്.

കുന്ദംകുളം ലോക്സഭാ മണ്ഡലത്തില്‍ കാവശേരി (സംവരണം), ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര (സംവരണം), കുന്ദംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഉള്‍പ്പെടുക. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, അങ്കമാലി, ആലുവ, കളമശേരി, പറവൂര്‍ എന്നീ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വണ്ടൂര്‍ (സംവരണം), മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങള്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടും. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത് മാനന്തവാടി (സംവരണം), സുല്‍ത്താന്‍ ബത്തേരി (സംവരണം), കല്പറ്റ, ബാലുശേരി (സംവരണം), എലത്തൂര്‍, കൊടുവള്ളി, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വര്‍ക്കല, ആറ്റിങ്ങല്‍ (സംവരണം), ചിറയന്‍കീഴ് (സംവരണം), നെടുമങ്ങാട്, പാങ്ങോട്, അരുവിക്കര, പാറശാല എന്നിവയുള്‍പ്പെടും.

മുന്‍ സുപ്രിം കോടതി ജഡ്ജി കുല്‍ദിപ് സിംഗാണ് മൂന്നംഗ കമ്മിഷന്‍ ചെയര്‍മാന്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി. ബി. ടണ്ഡന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസ് എന്നിവരാണ് അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+