കലാജാഥയില്‍ സംഘര്‍ഷം; പരിക്ക്
കല്പറ്റ: കാലിക്കറ്റ് സര്‍വകാലാശാല യൂണിയന്‍ കലാജാഥാ സംഘം കല്പറ്റ ഗവര്‍മെന്റ് കോളജില്‍ കലാപരിപാടികള്‍ നടത്തുന്നതിനിടെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കെഎസ്യു പ്രവര്‍ത്തകരായ ഒ. പി. അരുണ്‍ (19), ജോജോ ജോസ് (19), എംഎസ്എഫ് പ്രവര്‍ത്തകരായ അജ്മല്‍ ഖാന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷബീറിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെഎസ്യു ആരോപിച്ചു.
സപ്തംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കലാജാഥാ സംഘം പരിപാടികള്‍ അവതരിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കലാജാഥാ സംഘം തിരിച്ചുപോയി. തിങ്കളാഴ്ച വൈകീട്ട് കല്പറ്റ ടൗണില്‍ നടത്താനിരുന്ന സമാപന ചടങ്ങ് നടന്നില്ല.
അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോളജ് യൂണിയന്‍ ഭാരവാഹികളെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു.












Click it and Unblock the Notifications