പ്രധാനമന്ത്രി യുഎസില്‍ എത്തി
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സപ്തംബര്‍ 21 ചൊവാഴ്ച യുഎസില്‍ എത്തി.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്, പാക് പ്രസിഡന്റ് മുഷാറഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരിക്കുന്ന മന്‍മോഹന്‍സിംഗിന് യുഎസ് മാധ്യമങ്ങള്‍ വന്‍പ്രാധാന്യമാണ് നല്കിയിരിക്കുന്നത്. പുതിയ ടൈം മാസികയുടെ മുഖചിത്രം മന്‍മോഹന്‍സിംഗാണ്.
ബുഷുമായി കൂടിക്കാഴ്ച നടത്തുന്ന മന്‍മോഹന്‍സിംഗ് തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്തോ-യുഎസ് നയതന്ത്രബന്ധങ്ങളെക്കുറിച്ചും സാങ്കേതികവിദ്യാകൈമാറ്റത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഇറാഖ്, അഫ്ഗാന്‍, പശ്ചിമേഷ്യ, ഐക്യരാഷ്ട്രസഭയുടെ പുനസംഘടന എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഐഎസ്ആര്‍ഒയ്ക്കെതിരായ വിലക്ക് നീക്കിയതായി പ്രഖ്യാപിച്ച യുഎസ് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സുഗമമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications