കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ യുഎസ് ബന്ദിയുടെ തലവെട്ടി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികള്‍ ബന്ദിയാക്കിപിടിച്ച യുഎസ് പൗരന്റെ തല വെട്ടി. തീവ്രവാദികള്‍ അനുവദിച്ചിരുന്ന 48 മണിക്കൂര്‍ സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് യുഎസ് ബന്ദിയുടെ തലവെട്ടിയത്.

ഇയാളോടൊപ്പം ബന്ദിയാക്കിയിരിക്കുന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാരെയും മറ്റൊരു അമേരിക്കക്കാരനെയും തീവ്രവാദികള്‍ ഏത് നിമിഷവും വധിച്ചേയ്ക്കാം. യുഎസ് സേന ബന്ദികളാക്കിയ മുഴുവന്‍ ഇറാഖി സ്ത്രീകളെയും വിട്ടയക്കണമെന്ന ആവശ്യമാണ് തീവ്രവാദികള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ യുഎസ് ഈ ആവശ്യത്തിന് വഴങ്ങിയില്ല. ഈ പശ്ചാത്തലത്തിലാണ് ബന്ദികളില്‍ ഒരാളെ വധിച്ചത്.

യൂജിന്‍ ആംസ്ട്രോങ് എന്ന യുഎസ് പൗരനെയാണ് തീവ്രവാദികള്‍ വധിച്ചത്. ഒരു കരാറുകാരനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തെ വീട്ടില്‍ നിന്നാണ് തീവ്രവാദികള്‍ ബന്ദിയാക്കി പിടിച്ചത്. ആംസ്ട്രോങിന്റെ ശിരസറ്റ ജഡം കണ്ടെത്തിയെന്നും തിരിച്ചറിഞ്ഞെന്നും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആംസ്ട്രോങിനെ വധിയ്ക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ ഒരു ഇസ്ലാമിക വെബ്സൈറ്റില്‍ കാണിച്ചിരുന്നു. ബന്ദികളായ ബ്രിട്ടീഷ് എഞ്ചിനീയര്‍ കെന്നത്ത് ബിഗ്ലിയെയോ അമേരിക്കക്കാരനായ ജാക്ക് ഹെന്‍സ്ലിയെയോ ഉടനെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X