വ്യാപാരമേഖല പ്രതിസന്ധിയില്‍
കൊച്ചി: വന്‍തോതില്‍ വില്‍ക്കുന്ന ഉപഭോക്തൃ ഉല്പന്ന മേഖലയില്‍ വ്യാപാരം കുത്തനെ താഴ്ന്നിരിക്കുകയാണെന്ന് ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. കെ. ശ്യാമപ്രസാദ് പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് ഈ മേഖലയില്‍ 25 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖല പ്രതിസന്ധിയെ നേരിടുകയാണ്- ശ്യാമപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചരക്കുകള്‍ കയറ്റുന്നതിലും ഇറക്കുന്നതിലും തൊഴിലാളികള്‍ ട്രേഡ് യൂണിയന്റെ പിന്‍ബലത്തോടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ അനുകൂലവിധിയുണ്ടായിട്ടും വ്യാപാരികള്‍ പ്രശ്നം നേരിടുകയാണ്.
വാറ്റ് സമ്പ്രദായം അംഗീകരിക്കുക വഴി സംസ്ഥാനത്തിന് 2005-06 വര്‍ഷത്തില്‍ 2500 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വൈ. അയ്യപ്പന്‍ പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരം സമ്പ്രദായം പ്രായോഗികമല്ല.
സപ്തംബര്‍ 28ന് കേന്ദ്രധനകാര്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിന് മുമ്പായി വ്യാപാരികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications