Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുസംരക്ഷണത്തില്‍ ഇന്ത്യ പിന്നില്‍

ദില്ലി: ശിശുസംരക്ഷണത്തിലും അടിസ്ഥാന വിദ്യാഭ്യാസത്തിലും ഇന്ത്യ പല വികസ്വര രാജ്യങ്ങളേക്കാളും പിന്നിലാണെന്ന് ലോകബാങ്കിന്റെ ഒരു പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ദശകക്കാലം ശിശുസംരക്ഷണത്തിലും അടിസ്ഥാന വിദ്യാഭ്യാസത്തിലും ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും മറ്റ് വികസ്വര രാജ്യങ്ങളിലെ പുരോഗതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ പിന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാനുഷികവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശിശുസംരക്ഷണത്തിലും അടിസ്ഥാന വിദ്യാഭ്യാസത്തിലും പദ്ധതികള്‍ സമഗ്രരീതിയില്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് അര്‍ജുന്‍സിംഗ് പറഞ്ഞു. ഈ രംഗങ്ങളിലെ സേവനനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1990-2001ല്‍ ശിശുമരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ ബംഗ്ലാദേശും നേപ്പാളും 46ശതമാനവും 37 ശതമാനവും പുരോഗതി കൈവരിച്ചപ്പോള്‍ ഇന്ത്യക്ക് 24 ശതമാനം പുരോഗതി മാത്രമേ കൈവരിക്കാനായുള്ളൂ. ചൈനയില്‍ ശിശുമരണ നിരക്ക് ആയിരത്തില്‍ 39 ആണ്. ഇന്ത്യയില്‍ ഇത് ആയിരത്തില്‍ 93 ആണ്.

ശിശുക്കള്‍ക്കിടയിലെ ആണ്‍-പെണ്‍ സമത്വത്തിലും പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിലും സമാനമായ പ്രവണത കാണാം. സ്കൂളിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ചൈനയില്‍ 98ഉം ബംഗ്ലാദേശില്‍ 103ഉം ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 78 ശതമാനം മാത്രമാണ്. പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് 76 ശതമാനം കുട്ടികളാണ്. ചൈനയില്‍ ഇത് 99 ശതമാനമാണ്.

കേരളമാണ് ശിശുവികസന സൂചികയില്‍ മുന്നില്‍. കേരളത്തിന്റെ ശിശുവികസന സൂചിക 100ല്‍ 92 ആണ്. ഹിമാചല്‍ പ്രദേശിന് 100ല്‍ 91ഉം. ബീഹാറിന്റേത് 100ല്‍ 49 ആണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ശിശുവികസന സൂചികയില്‍ പിന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+