Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗിന്റെ ഉറപ്പില്‍ സിപിഎമ്മിന് തൃപ്തി

ദില്ലി: ആസൂത്രണ കമ്മിഷന്റെ സമിതികളില്‍ നിന്നും വിദേശ പ്രതിനിധികളെ പുറത്താക്കണെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉറപ്പില്‍ തൃപ്തിയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

പ്രകാശ് കാരാട്ടുമൊത്ത് ധനകാര്യമന്ത്രി പി. ചിദംബരം, കോണ്‍ഗ്രസ് എംപി ജയരാം രമേഷ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

പ്രധാനമന്ത്രി വിദേശപര്യടനം പൂര്‍ത്തിയാക്കി തിരിച്ചുവന്നതിന് ശേഷം നടത്തുന്ന യുപിഎ-ഇടതുകക്ഷി ഏകോപന സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി ആവര്‍ത്തിച്ചു.

ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിന് നിയമം കൊണ്ടുവരുന്നതുള്‍പ്പടെ പൊതുമിനിമം പരിപാടിയുടെ ദിശയില്‍ നടപ്പിലാക്കുന്ന വിവിധ നടപടികളെ കുറിച്ച് ധനകാര്യമന്ത്രി വിശദീകരിച്ചു. ടെലികോം, ഇന്‍ഷ്വറന്‍സ് മേഖലകളിലെ വിദേശനിക്ഷേപം സംബന്ധിച്ച സിപിഎം നിലപാടിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ സിപിഎം നിലപാട് സ്വീകരിക്കുന്നത്- യെച്ചൂരി പറഞ്ഞു.

സിപിഐ നേതാക്കളായ എ. ബി. ബര്‍ദാന്‍, ഡി. രാജ എന്നിവര്‍ ബുധനാഴ്ച രാത്രി ചിദംബരവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജയറാം രമേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+