കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവയ്ക്കാമെന്ന് വിദേശ പ്രതിനിധികള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ആസൂത്രണ കമ്മിഷന്‍ സമിതികളിലെ വിദേശപ്രതിനിധികള്‍ രാജിസന്നദ്ധത പ്രകടിപിച്ചു. ഇടതുപക്ഷകക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിദേശപ്രതിനിധികള്‍ ഈ നിലപാട് സ്വീകരിച്ചത്.

ലോകബാങ്ക്, എഡിബി, മാക്കിന്‍സി എന്നീ വിദേശ ഏജന്‍സികളുടെ പ്രതിനിധികള്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അലുവാലിയയെ രാജിസന്നദ്ധത അറിയിച്ചുവെന്നാണ് അറിയുന്നത്. വിദേശ ഏജന്‍സികള്‍ ഇക്കാര്യത്തെ കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറായില്ല. വിദേശ പ്രതിനിധികളെ ഉള്‍പ്പെടുത്തിയതുകൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം ഒഴിവാക്കാനായാണ് അവര്‍ രാജിയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.

അതേ സമയം ആസൂത്രണ കമ്മിഷന്റെ സമിതികളുടെ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം ഇടതുപക്ഷ സാമ്പത്തിക വിദഗ്ധര്‍ ഉപേക്ഷിച്ചിട്ടില്ല. സമിതി യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനായ സി. പി. ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വിദേശ പ്രതിനിധികള്‍ രാജിവച്ചതായി സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആസൂത്രണ കമ്മിഷന്റെ വ്യവസായ സമിതിയിലെ അംഗങ്ങളാണ് ചന്ദ്രശേഖറും ജയതി ഘോഷും. ഇരുവരും നേരത്തെ സമിതിയുടെ ഒരു യോഗം ബഹിഷ്കരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X