കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തു. കൊട്ടാരവും അത് നില്‍ക്കുന്ന സ്ഥലവും അളന്ന് തിട്ടപ്പെടുത്തുകയാണ്. കൊട്ടാരം ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ സെപ്തംബര്‍ 22 ബുധനാഴ്ചയാണ് ഇറക്കിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം ഹോട്ടല്‍ നടത്തിപ്പിന് ഹോട്ടല്‍ നടത്തിപ്പിന് എന്തെങ്കിലും തടസമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പരിശോധിയ്ക്കും.
ഐടിഡിസി ഉടമസ്ഥതിയിലുള്ള ഹോട്ടല്‍ സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയപ്പോള്‍ അതില്‍ കൂടി അനധികൃതമായി ഈ കൊട്ടാരവും കൈമാറുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുത്തത്.












Click it and Unblock the Notifications