കെപിസിസി യോഗം ആരംഭിച്ചു
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം സപ്തംബര്‍ 22 ബുധനാഴ്ച ഇന്ദിരാഭവനില്‍ തുടങ്ങി.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായ എ. കെ. ആന്റണി, വയലാര്‍ രവി, വി. എം. സുധീരന്‍, കെ. മുരളീധരന്‍, പി. പി. തങ്കച്ചന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനെത്തി. അസുഖമായതിനാല്‍ കെ. കരുണാകരന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ കെപിസിസി യോഗമാണ് ഇന്ദിരാഭവനില്‍ നടക്കുന്നത്. ബ്ലോക്ക്, നിയോജക മണ്ഡലം സമിതികള്‍ പുന:സംഘടിപ്പിക്കുന്നതു സംബന്ധിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് കെപിസിസി നിയോഗിച്ച ഉപസമിതിയില്‍ പുതിയ അംഗങ്ങളെ നിയോഗിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഐ ഗ്രൂപ്പ് പ്രതിഷേധം അറിയിച്ചുവെന്നാണ് അറിയുന്നത്.


Click it and Unblock the Notifications