കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണല്‍: കുഞ്ഞാലിക്കുട്ടി ന്യായീകരിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ വ്യവസായ വകുപ്പിന്റെ തീരുമാനം രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴങ്ങി മാറ്റരുതെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.

വ്യവസായമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. ശാസ്ത്രീയ അടിസ്ഥാനമില്ലാതെ കേവലം വികാരപ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രതിഷേധം ഉന്നയിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ മന്ത്രി ആരോപിച്ചു.

കോടതിവിധിയും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് കരിമണല്‍ ഖനനത്തിന് വ്യവസായവകുപ്പ് അനുമതി നല്‍കിയത്. ഖനനത്തിനുള്ള അനുമതി സംബന്ധിച്ച് അന്തിമതീരുമാനം ഹൈക്കോടതിയാണ് സ്വീകരിക്കേണ്ടത്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുമതി ഖനനത്തിന് ലഭിക്കേണ്ടതുണ്ടെന്നും ഖനനം നടത്തുന്നതിന് ഇപ്പോഴും കോടതിയുടെ വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X