Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനം: തുടര്‍ നടപടി നിറുത്തി വച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പ് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികള്‍ നിറുത്തി വച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇത് അറിയിച്ചത്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു തീരൂമാനം എടുക്കുന്നത് പരിസ്ഥിതി പഠനത്തിന് ശേഷം മാത്രമായിരിയ്ക്കുമെന്നും അതിന് മുമ്പ് ജനനേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനായി മുഖ്യമന്ത്രി നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രി വക്കം പുരുഷോത്തമന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വി.എം സുധീരനുമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂരും ആര്യാടനും വക്കം പുരുഷോത്തമനും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളിലാണ് പരിസ്ഥിതി പഠനത്തിന് ശേഷം തുടര്‍ നടപടികള്‍ മതി എന്ന് തീരുമാനമെടുത്തത്. അത് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+