വ്യാഴാഴ്ച എസ്എഫ്ഐയുടെ പഠിപ്പുമുടക്ക്
തിരുവനന്തപുരം: സപ്തംബര്‍ 23 വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കും. സ്വാശ്രയകോളജുകള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതിന്റെ ഭാഗമായാണ് സമരമെന്ന് എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.
സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തുമെന്ന ഉറപ്പ് പാലിക്കണമെന്ന ആവശ്യം വിദ്യാഭ്യാസമന്ത്രി തള്ളിയതിനെ തുടര്‍ന്നാണ് പഠിപ്പുമുടക്ക് നടത്തുന്നത്. ചൊവാഴ്ച മന്ത്രിയുമായി എസ്എഫ്ഐ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
എഞ്ചിനീയറിംഗ് കൗണ്‍സിലംഗ് അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഫീസ് പുന:പരിശോധിക്കാനാവില്ലെന്ന് മന്ത്രി എസ്എഫ്ഐ നേതാക്കളെ അറിയിച്ചിരുന്നു.












Click it and Unblock the Notifications