രാഷ്ട്രീയക്കാര്‍ക്കെതിരെ സുരേഷ് ഗോപി
കല്‍പ്പറ്റ: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ച നടന്‍ സുരേഷ് ഗോപിയ്ക്ക് രാഷ്ട്രീയക്കാരോട് കടുത്ത ദേഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ പിന്നീട് ബ്രിട്ടീഷ് യജമാനന്മാരെപ്പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞാണ് സുരേഷ് ഗോപി രാഷ്ട്രീയക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
സുല്‍ത്താന്‍ ബത്തേരി കുന്നത്ത് ഉസ്മാന്‍ സാഹിബ് കള്‍ച്ചറല്‍ സെന്ററിന്റെ സാന്ത്വന സന്ദേശ സദസ്സില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് ജനസ്നേഹം കാട്ടുന്ന നേതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ അവരെ തിരിഞ്ഞ് നോക്കില്ല. ജനങ്ങള്‍ സ്വന്തം പ്രശ്നങ്ങള്‍ കണ്ടെത്തി സാമൂഹ്യ കൂട്ടായ്മയിലൂടെ അവ പരിഹരിയ്ക്കുകയാണ് വേണ്ടത്. അല്ലാതെ അവ പരിഹരിയ്ക്കാന്‍ രാഷ്ട്രീയക്കാരുടെ പിറകേ പോവുകയല്ല വേണ്ടത്. സുരേഷ് ഗോപി പറഞ്ഞു.
കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാനം നിര്‍വഹിച്ചത് കെ. മുരളീധരനായിരുന്നു.












Click it and Unblock the Notifications