ചര്‍ച്ചക്ക് തുറന്ന മനസ്: മുഷാറഫ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി തുറന്ന മനസോടെയായിരിക്കും ചര്‍ച്ചകള്‍ നടത്തുന്നതെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് പറഞ്ഞു.
പരസ്പര ധാരണ വളര്‍ത്തിയെടുക്കുക എന്നതാണ് അടിസ്ഥാനപരമായ വിഷയമെന്നും മുഖ്യപ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചയുണ്ടാവില്ലെന്നും ജനറല്‍ മുഷാറഫ് വ്യക്തമാക്കി.
മന്‍മോഹന്‍സിംഗുമായുളള ചര്‍ച്ച പില്‍ക്കാലത്തെ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കാന്‍ സഹായിച്ചേക്കും. ചര്‍ച്ചയിലെ തുടര്‍പുരോഗതിക്കായി സ്വീകരിക്കേണ്ട രീതികളെ കുറിച്ചും വിശ്വാസത്തിലെടുക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
കശ്മീര്‍ പ്രശ്നത്തില്‍ ചൈന മധ്യസ്ഥ്യം വഹിക്കുന്നതിനെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശവുമായി ചൈന മുന്നോട്ടുവരികയാണെങ്കില്‍ പാകിസ്ഥാന്‍ അതിനെ സ്വാഗതം ചെയ്യും.
പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്ത് സമാധാനവും സൗഹാര്‍ദവും കൊണ്ടുവരുന്നതിന് അത് സഹായകമാവുമെന്ന് ജനറല്‍ മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications