കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ കമ്പനി സുസുക്കി-മാരുതി കൂട്ട് സംരംഭം

  • By Staff
Google Oneindia Malayalam News

ദില്ലി: സുസുക്കി പുതുതായി ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന കാര്‍ നിര്‍മ്മാണ കമ്പനിയില്‍ മാരുതിയ്ക്കും പങ്കുണ്ടായിരിക്കുമെന്ന് മാരുതി മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖട്ടാര്‍ വ്യക്തമാക്കി. സപ്തംബര്‍ 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ജഗദീഷ് ഖട്ടാര്‍ ഇക്കാര്യം അറിയിച്ചത്.

പുതിയ കാര്‍ നിര്‍മ്മാണക്കമ്പനിയില്‍ മാരുതിയ്ക്ക് 70 ശതമാനം ഓഹരിയുണ്ടായിരിക്കും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മാരുതിയ്ക്കും കൂടി പുതിയ കാര്‍ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിത്തം നല്കാന്‍ സമ്മതിച്ചത്.

ഇന്ത്യയില്‍ പുതിയ കാര്‍ നിര്‍മ്മാണ പ്ലാന്റ് തുടങ്ങാന്‍ ആയിരം കോടി നിക്ഷേപിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം സുസുക്കി മേധാവി ഒസാമു സുസുക്കി ടോക്കിയോവില്‍ നടത്തിയ പ്രഖ്യാപനം വ്യവസായ വൃത്തങ്ങളില്‍ ഒട്ടേറെ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. പുതിയ കാര്‍ നിര്‍മ്മാണസംരംഭം സുസുക്കിയുടെ മാത്രം ഉടമസ്ഥതയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാരുതിയുടെ ഓഹരി വില ഇടിഞ്ഞിരുന്നു. ഇതോടെ സര്‍ക്കാര്‍ നേരിട്ട് രംഗത്ത് വരികയായിരുന്നു. മാരുതിയ്ക്ക് കൂടി പങ്കാളിത്തം നല്കിയില്ലെങ്കില്‍ പുതിയ സംരംഭം ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് പോലും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് പുതിയ സംരംഭത്തില്‍ മാരുതിയ്ക്ക് കൂടി പങ്കാളിത്തം നല്കാന്‍ സുസുക്കി സമ്മതിച്ചത്.

മാരുതിയും സുസുക്കിയും ചേര്‍ന്ന് അടുത്ത നാല്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ പുതിയ നിര്‍മ്മാണ സംരംഭത്തില്‍ മുടക്കും. ഗവേഷണ വികസനം, ഡിസല്‍ എഞ്ചിന്‍ പ്ലാന്റ്, പുതിയ കാര്‍ നിര്‍മ്മാണ പ്ലാന്റ് എന്നിവയ്ക്ക് വേണ്ടിയാണ് പണം മുടക്കുക. ഇന്ത്യയില്‍ ഗിയര്‍ ബോക്സുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചും സുസുക്കി ചിന്തിയ്ക്കുകയാണ്. 2007ല്‍ പുതിയ കാര്‍നിര്‍മ്മാണ യൂണിറ്റ് ആരംഭിയ്ക്കും.

അടുത്ത വര്‍ഷം സുസുക്കി ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് മാരുതി ചെയര്‍മാന്‍ നകാനിഷി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X