Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 5 ഇന്‍ഡിവണ്‍ ഹോട്ടലുകള്‍

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഇന്‍ഡിവണ്‍ ശൃംഖലയില്‍ പെടുന്ന അഞ്ച് ഹോട്ടലുകള്‍ കേരളത്തില്‍ സ്ഥാപിക്കുന്നു.

എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ടാറ്റ ഇന്‍ഡിവണ്‍ ഹോട്ടലുകള്‍ തുടങ്ങുന്നത്. എറണാകുളത്ത് രണ്ട് ഹോട്ടലുകള്‍ സ്ഥാപിക്കും. രണ്ട്,മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകള്‍ തുടങ്ങുമെന്ന് ടാറ്റ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

എറണാകുളത്ത് ഹോട്ടല്‍ തുടങ്ങുന്നതിനായി കാക്കനാട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിലാണ്. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലാണ് ഹോട്ടല്‍ സ്ഥാപിക്കുന്നത്.

എറണാകുളത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഹോട്ടലില്‍ 60 മുറികളുണ്ടാവും. ഇന്‍ഡിവണ്‍ ഹോട്ടലുകളില്‍ ദിവസവാടക 1000 രൂപയില്‍ താഴെയായിരിക്കും. അടിസ്ഥാന സര്‍വീസുകള്‍ മാത്രമേ ഈ ഹോട്ടലുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ.

താജ് ഗ്രൂപ്പ് ഹോട്ടലുകള്‍ നടത്തുന്ന ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെ സ്ഥാപനമായ റൂട്ട്സ് കോര്‍പ്പറേഷന്‍ വഴിയാണ് ഈ ഹോട്ടലുകള്‍ സ്ഥാപിക്കുന്നത്. 150 ഇന്‍ഡിവണ്‍ ഹോട്ടലുകള്‍ ലോകത്ത് പലയിടങ്ങളിലായി സ്ഥാപിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്റെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+