പ്രശ്നങ്ങള്‍ക്ക് കാരണം താന്‍ മാത്രമല്ല: ആന്റണി
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം പേറാന്‍ എ.കെ. ആന്റണി തയ്യാറല്ലെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാട് വ്യക്തമാക്കുന്നു.
കരിമണല്‍ ഖനന തീരുമാനം തന്റെ ചെലവില്‍ എഴുതണ്ടെന്നും ആന്റണി പറഞ്ഞു. ശക്തമായ നിലപാടാണ് ആന്റണി എടുത്തത്. കരിമണല്‍ ഖനന തീരുമാത്തിന്റെ കഥ നാട്ടുകാരോട് പറഞ്ഞ് നാറ്റിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനങ്ങള്‍ എ ല്ലാം ഐക്യമുന്നണിയുടെ തീരുമാനങ്ങളായിരുന്നു. പോലീസ് നയം മാത്രമേ അതില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളു. എന്നിട്ടും എ ല്ലാത്തിന്റെയും ഉത്തരവാദിത്തം തന്റെ മേല്‍ മാത്രം കെട്ടിവയ്ക്കണ്ടെന്നായിരുന്നു ആന്റണി പറഞ്ഞത്. പോലീസ് നയം, അത് എന്റെ തന്നെ തീരുമാനമായിരുന്നു-അദ്ദേഹം പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശരി എന്നു തോന്നിയതുകൊണ്ടാണ് ആ നയം നടപ്പിലാക്കിയത്. നല്ല ഉദ്ദേശ്യമായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പില്‍ ചില വീഴ്ചകള്‍ പറ്റി. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ആന്റണി വ്യക്തമാക്കി.
തന്റെ വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു ആന്റണിയുടെ പ്രസംഗം. കരിമണല്‍ ഖനന അനുമതിയെക്കുറിച്ച് നടന്ന ചര്‍ച്ചാവേളയാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കാന്‍ പ്രയോജനപ്പെടുത്തിയത്.
കരിമണല്‍ ഖനന നീക്കത്തെ താന്‍ പല ഘട്ടങ്ങളിലും തടഞ്ഞതാണ്. പിന്നീട് ഐക്യമുന്നണി അനുകൂല തീരുമാനമെടുത്തപ്പോഴാണ് ഖനനത്തിന് അനുമതി നല്കിയത്. പക്ഷേ, തുടര്‍ന്ന് വന്‍ ജനകീയപ്രക്ഷോഭം ഉണ്ടായി. ഒപ്പം പെരിയാര്‍, മലമ്പുഴ ജലപദ്ധതികളും വിവാദമായി. അപ്പോഴാണ് വിവാദവിഷയമായ വികസനപദ്ധതികള്‍ ചര്‍ച്ച കൂടാതെ തീരുമാനിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഖനനതീരുമാനം നിര്‍ത്തിവച്ചതും. നിയമസഭയിലും ഈ നയം വ്യക്തമാക്കിയിരുന്നു.
പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ വ്യവസായ വകുപ്പ് മുഖ്യമന്ത്രിയോട് പോലും ആലോചിയ്ക്കാതെ ഖനനത്തിന് അനുമതി നല്‍കി. ഇത് തികഞ്ഞ അനൗചിത്യമാണ്. ഇത് പുറത്തുപറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍, കെ.പി.സി.സി. വേദിയില്‍ പറയാതിരിക്കാനാവില്ലെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications