കെപിപിസി പുന:സംഘടന ഏപ്രിലിനകം
തിരുവനന്തപുരം: കെപിസിസി പുന:സംഘടന അടുത്ത വര്‍ഷം ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കും. കെപിസിസി നിര്‍വാഹക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
താഴേതട്ടു മുതല്‍ പൂര്‍ണതോതിലുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളില്‍ നോമിനേഷന്‍ വഴി ആദ്യം പുന:സംഘടന നടത്തിയാല്‍ മതിയെന്ന നിര്‍ദേശം യോഗം പരിഗണിച്ചെങ്കിലും സമ്പൂര്‍ണമായും പാര്‍ട്ടി പുന:സംഘടിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
അംഗത്വ വിതരണത്തിനുള്ള ഫോമുകളുടെ അച്ചടി തുടങ്ങിയെന്നും ഉടന്‍ വിതരണം ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രനാണ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല. ബൂത്ത്, മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ജനവരി 13 മുതല്‍ 31 വരെ നടക്കും. ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിനും 14നും ഇടയിലായി നടക്കും. കെപിസിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് മുമ്പായി നടക്കും.












Click it and Unblock the Notifications