കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കായി രാത്രിസങ്കേതം

  • By Staff
Google Oneindia Malayalam News

കൊച്ചി: നഗരത്തില്‍ ശാന്തി ഭവന്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായി രാത്രിസങ്കേതം തുടങ്ങി. കൊച്ചി കോര്‍പ്പറേഷനും പാലാരിവട്ടം സാംസ്കാരിക അക്കാദമിയും ചേര്‍ന്ന് സ്ഥാപിച്ച രാത്രിസങ്കേതം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. വി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കെഎസ്ആര്‍ടിസി ബസ് സ്റാന്റിന് സമീപമായ കമ്മാട്ടിപാടത്താണ് ശാന്തി ഭവന്‍. 60 സ്ത്രീകള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ശാന്തിഭവനിലുള്ളത്.

ജോലി അന്വേഷിച്ചും മറ്റും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകളിലും ഹോസ്റലുകളിലും വാടക കൊടുത്ത് താമസിക്കാനാവാത്ത സ്ഥിതിയുണ്ട്. അത്തരക്കാരെ ഉദ്ദേശിച്ചാണ് ശാന്തിഭവന്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെത്തുന്ന നിര്‍മാണ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ശാന്തിഭവന്‍ ആശ്വാസകേന്ദ്രമാവും. ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും ആലോചനയുണ്ട്- കോര്‍പ്പറേഷന്‍ ക്ഷേമ സമിതി ചെയര്‍മാന്‍ കെ. ജെ. ആന്റണി പറഞ്ഞു.

ശാന്തിഭവനില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി താമസിക്കാം. കോര്‍പ്പറേഷന്‍ നേരത്തെ 16 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കായി ഒരു രാത്രിസങ്കേതം തുടങ്ങിയിരുന്നു. രണ്ട് രൂപയാണ് ഇവിടെ താമസിക്കുന്നതിനായി ഈടാക്കുന്നത്.

ശാന്തിഭവനില്‍ താമസിക്കുന്ന സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ റെക്കോഡില്‍ ചേര്‍ക്കും. ഇത് ജില്ലാ പൊലീസ് അധികൃതര്‍ക്ക് നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X