കോവളം: നടപടി വേണമെന്ന് രാജഗോപാല്‍
തിരുവനന്തപുരം: കോവളം കൊട്ടാരം വിറ്റ ഇടപാടിന് പിന്നില്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി ദേശീയനിര്‍വാഹകസമിതി അംഗവുമായ ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
കോവളം കൊട്ടാരം വിറ്റതിന് കൂട്ടുനിന്നവരെ ശിക്ഷിക്കണം. കോവളം കൊട്ടാരത്തെ പൈതൃക സ്മാരകമാക്കി സംരക്ഷിക്കണം- രാജഗോപാല്‍ പറഞ്ഞു. സപ്തംബര്‍ 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കേരളത്തില്‍ ഒരേ സമയത്ത് 50 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി നടക്കുന്നത് രാജ്യത്ത് തന്നെ റെക്കോഡാണ്. എന്നാല്‍ കരാറുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള ചില ലോബികള്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications