Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍: കുഞ്ഞാലിക്കുട്ടിയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: കരിമണല്‍ ഖനനപ്രശ്നത്തില്‍ വ്യവസായവകുപ്പിനും മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കും തിരിച്ചടി.

കരിമണല്‍ ഖനനത്തിനുള്ള അനുമതി നല്കിയതിലുള്ള തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നേട്ടം. കടുത്ത നിലപാടുമായി മുന്നോട്ട് വന്ന് കരിമണല്‍ ഖനനലോബിയെ തടഞ്ഞതിലൂടെ സുധീരനും വീണ്ടും വിജയിച്ചു.

കരിമണല്‍ ഖനനത്തിനുള്ള അനുമതി നല്കിയതിന്റെ പാപഭാരം തന്റെ മന്ത്രിസഭയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തില്‍ എ.കെ. ആന്റണി കെപിസിസി യോഗത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ ഇതിലെ വി ല്ല ന്‍ ആരെന്ന് തെളിഞ്ഞു. മറ്റാരുമ ല്ല, സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയും മുസ്ല ിംലീഗും.

യുഡിഎഫിലെടുത്ത നയപരമായ തീരുമാനമെന്ന നിലയിലാണ് തന്റെ മന്ത്രിസഭ കരിമണല്‍ ഖനനത്തിനുള്ള അനുമതി നല്കിയതെന്ന് ആന്റണി കെപിസിസി യോഗത്തില്‍ പറഞ്ഞു. വി.എം. സുധീരന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍ അനുമതി നിര്‍ത്തിവയ്ക്കുന്നതായി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. മന്ത്രിസഭ മാറിയപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ അനുമതി കൊടുക്കാന്‍ വ്യവസായവകുപ്പ് ശ്രമിച്ചത് മര്യാദകേടാണെന്ന് ആന്റണി തുറന്നടിയ്ക്കുകയും ചെയ്തു.

കരിമണല്‍ ഖനനത്തില്‍ രണ്ട് തട്ടുകളിലായി നിന്ന വി.എം. സുധീരനും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി വെവേറെ ചര്‍ച്ചകള്‍ നടത്തി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളും സമവായം കണ്ടെത്തുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ അപമാനിക്കാതെ പ്രശ്നം തീര്‍ക്കാന്‍ കഴിഞ്ഞതും ഉമ്മന്‍ചാണ്ടിയ്ക്ക് നേട്ടമായി. വിവാദം ശക്തമാകുന്നതിന് മുമ്പ് തീരുമാനമെടുക്കാന്‍ കഴിഞ്ഞതോടെ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് മുതലെടുപ്പും നടത്താനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+