സെക്രട്ടേറിയറ്റില്‍ തിരക്കേറുന്നു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ തലസ്ഥാനത്ത് കാര്യസാധ്യക്കാരുടെ തിരക്കേറിയതായി റിപ്പോര്‍ട്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഇതുവരെ കാണാത്തത്രയും തിരക്കനുഭവപ്പെടുന്നതായി പറയുന്നു.
മന്ത്രിമാരുടെ ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലാണ്. മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസിലും കണ്ണൂരില്‍ നിന്നുള്ള കണ്ണൂര്‍ എക്സ്പ്രസിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ വലിയ തിരക്കില്ലാതിരുന്ന ഗുരുവായൂര്‍-മധുര എക്സ്പ്രസിലും തിരക്ക് കൂടുതലാണ്. സ്വകാര്യ ലക്ഷ്വറി വണ്ടികളിലും വന്‍തിരക്കാണ്.
സെക്രട്ടേറിയറ്റ് പരിസരത്തെ ലോഡ്ജുകാര്‍ക്കും ഹോട്ടലുടമകള്‍ക്കും നല്ല കൊയ്ത്താണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ സന്ദര്‍ശനനിയന്ത്രണം എടുത്തുകളഞ്ഞതിനാല്‍ സദാസമയവും കാര്യസാധ്യക്കാര്‍ കയറിയിറങ്ങുന്നു.












Click it and Unblock the Notifications