ഷേക്സ്പിയര്‍ വേലായുധന്‍നായര്‍ അന്തരിച്ചു
കൊല്ലം: പ്രശസ്ത ഇംഗ്ലീഷ് അധ്യാപകന്‍ ഷേക്സ്പിയര്‍ വേലായുധന്‍നായര്‍ അന്തരിച്ചു.
മികച്ച ഇംഗ്ലീഷ് അധ്യാപകനായിരുന്ന വേലായുധന്‍ നായര്‍ക്ക് ഷേക്സ്പിയര്‍ കൃതികള്‍ പഠിപ്പിക്കുന്നതിലുണ്ടായിരുന്ന വൈഭവമാണ് ഷേക്സ്പിയര്‍ എന്ന അപരനാമം ലഭിച്ചതിന് പിന്നില്‍. കൊല്ലം, കണ്ണൂര്‍ എസ്എന്‍ കോളജുകളിലും തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലും സെന്റ് ആല്‍ബര്‍ട്സ് കോളജുകളിലും അധ്യാപകനായിരുന്നു. ചെമ്പഴന്തി എസ്എന്‍ കോളജില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
എഴുപതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഷേക്സ്പിയറുടെ 15 കൃതികളുടെ നിരൂപണങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
കൈരളി ടെലിവിഷന്‍ സി.ഒ.ഒ. കൃഷ്ണകുമാര്‍ മകനാണ്. പരേതനായ മുന്‍ ഡിജിപി കൃഷ്ണന്‍നായര്‍ മരുമകനാണ്.












Click it and Unblock the Notifications