Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെയ്തി കൊടുങ്കാറ്റ്: 1070 മരണം

ഹെയ്തി: ഹെയ്തിയില്‍ വീശിയടിച്ച കൊടുങ്കാറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 1070 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

1250 പേരെ കാണാതായിട്ടുണ്ടെന്നും പറയുന്നു. ജീന്‍ എന്നാണ് ഈ കൊടുങ്കാറ്റിന്റെ പേര്. ജീന്‍ കൊടുങ്കാറ്റ് ഈഴാഴ്ച അവസാനം യുഎസിലും വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട് ആയിരങ്ങള്‍ അഭയാര്‍ത്ഥികളായി. ഏറെ വൈകിയാണ് ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനായത്. ഭക്ഷണവിതരണത്തിനിടയില്‍ പലപ്പോഴും അഭയാര്‍ത്ഥികള്‍ അക്രമാസക്തരായതായി റിപ്പോര്‍ട്ടുണ്ട്.

മൃതദേഹങ്ങള്‍ പലതും എടുത്ത് മാറ്റാത്തതിനാല്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കുകയാണ്. വെള്ളം അപായകരമായ തോതില്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ അധികൃതര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

ഇതിനകം 1013 മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. ചില മൃതദേഹങ്ങള്‍ കടലില്‍ പോയിട്ടുണ്ടാകാമെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+