Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ ആശങ്ക പടര്‍ത്തുന്നു: സിംഗ്

ന്യൂയോര്‍ക്ക്: പാകിസ്ഥാനില്‍ തീവ്രവാദികളുടെ സങ്കേതങ്ങള്‍ ഇപ്പോഴും പ്രബലമാണെന്നും ഇത് ആശങ്കക്ക് കാരണമാവുന്നുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.

അതേ സമയം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുഷാറഫ് ജനിച്ചത് ഇന്ത്യയെന്ന് ഇപ്പോള്‍ വിളിക്കുന്ന ദില്ലിയിലാണ്. ഞാന്‍ ജനിച്ചത് പാകിസ്ഥാന്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ്. സാധാരണമല്ലാത്തെ പശ്ചാത്തലമാണിത്- മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.

ഇന്ത്യയും പാകിസ്ഥാനും ഉത്തരവാദിത്തബോധമുള്ള ആണവശക്തികളാണ്. രണ്ട് രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയെ പുറംലോകം പെരുപ്പിച്ചുകാണുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. ഈ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാവുന്നതല്ല. പക്ഷേ അസാധ്യമെന്ന് കരുതിയിരുന്ന പലതും ലോകത്ത് നടന്നിട്ടുള്ളത് കണ്ടിട്ടുള്ളവരാണ് നമ്മള്‍. ബര്‍ലിന്‍ മതില്‍ തകരുമെന്നും ശീതസമരം ഇല്ലാതാവുമെന്നും 20 വര്‍ഷം മുമ്പ് ആര്‍ക്കെങ്കിലും വിഭാവനം ചെയ്യാനാവുമായിരുന്നോ?

ആണവആയുധങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും പരസ്പരം വിശ്വാസത്തിലെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്- മന്‍മോഹന്‍സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+