കടവൂരി ല്ല ാതെ ഐ ഗ്രൂപ്പ് യോഗം
കൊ ല്ലം: മുന്‍മന്ത്രിയും കരുണാകരന്റെ വിശ്വസ്തനുമായ കടവൂര്‍ ശിവദാസനി ല്ലാതെ ഐ ഗ്രൂപ്പിന്റെ നിര്‍ണ്ണായകയോഗം കെ. കരുണാകരന്റെ വീട്ടില്‍ ചേരുന്നു. കൊ ല്ലത്തെ പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളെ മുഴുവന്‍ യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും കടവൂര്‍ ശിവദാസനെ ഒഴിവാക്കിയിരിക്കുകയാണ്.
ഇതോടെ കടവൂര്‍ ഐ ഗ്രൂപ്പ് വിടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ കരുണാകരന്‍ നല്കിയ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ ലിസ്റില്‍ നിന്നും കടവൂരിനെ ഒഴിവാക്കിയതാണ് അദ്ദേഹത്തെ കരുണാകരനില്‍ നിന്നും അകറ്റിയത്. ഇതേ തുടര്‍ന്ന് കടവൂര്‍ കൊ ല്ലത്ത് തന്നോട് കൂറുള്ളവരുടെ യോഗം വിളിച്ചു. ഇത് ലീഡര്‍ക്കും ലീഡറുടെ വിശ്വസ്തനായ കൊ ല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരനും എതിരായ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇത് ലീഡറെ ചൊടിപ്പിച്ചു.
എന്തായാലും വെള്ളിയാഴ്ച കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നറിയുന്നു.












Click it and Unblock the Notifications