രാജിയ്ക്ക് സമ്മര്‍ദ്ദം, നിയമം ആവശ്യപ്പെടുന്നില്ലെന്ന് നീലന്‍
തിരുവനന്തപുരം: പ്രകൃതി ശ്രീവാസ്തവ കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടിയ മൂന്‍ മന്ത്രിയും ജനതാദള്‍ നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ നീലലോഹിതദാസന്‍ നാടാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി വിവിധ വനിതാ സംഘടനകള്‍ രംഗത്ത് വന്നു.
സി പി എം നേതൃത്ത്വം നല്‍കുന്ന ജനാധിപത്യ വനിതാ അസോസിയേഷനാണ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായ എം.സി. ജോസഫൈനും സെക്രട്ടറിയും എം എല്‍ എ യുമായ പി.കെ. ശ്രീമതി ടീച്ചറുമാണ് ഈ ആവശ്യം ഉന്നയിച്ചതെന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. സ്ത്രീ പീഡനകേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടിയ ആള്‍ തുടര്‍ന്നും എം എല്‍ എ ആയി ഇരിയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഇവര്‍ പറയുന്നത്.
ജനതാദള്‍ (സെക്യുലര്‍) നേതൃത്ത്വത്തിനുള്ളിലും ഇതേ അഭിപ്രായം ഉണ്ടെന്നതാണ് നീലനെ വിഷമിപ്പിയ്ക്കുന്നത്. പാര്‍ട്ടിയുടെ മാനം കാക്കാനായി എത്രയും പെട്ടെന്ന് തന്നെ നീലന്‍ സ്വയം ഒഴിയുകയാണ് വേണ്ടതെന്നാണ് പല ജനതാദള്‍ നേതാക്കളും പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് പല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടക കക്ഷി നേതാക്കള്‍ക്കും ഉള്ളത്. അവര്‍ ഇത് തുറന്ന് പറയുന്നി ല്ലന്ന് മാത്രം. എന്തായാലും ഈ പ്രശ്നം ജനതാദളിന്റെ അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഒക്ടോബര്‍ ഒന്നിനാണ് യോഗം.
ഇടതുമുന്നണിയ്ക്ക് നേതൃത്ത്വം നല്‍കുന്ന സി പി എമ്മിന്റെ പോഷക സംഘടയില്‍ നിന്ന് രാജി ആവശ്യം ഉയര്‍ന്നു എന്നത് പ്രധാന കാര്യമാണ്. ഇത് സി പി എമ്മിന്റെ തന്നെ ആവശ്യമായി വേണം കരുതാന്‍. അടുത്ത ഇടതുമുന്നണി യോഗത്തില്‍ സി പി എം നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചേയ്ക്കും.
എന്നാല്‍ നിയമപരമായി താന്‍ രാജിവയ്ക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് നീലന്‍. രണ്ടോ അതില്‍ കൂടുതലോ വര്‍ഷം തടവിന് വിധിച്ചാല്‍ മാത്രമേ നിയമസഭാ അംഗത്ത്വം നിയമപരമായി രാജി വയ്ക്കേണ്ടി വരുകയുള്ളു. ജനപ്രാതിനിത്യ നിയമം ഇതാണ് അനുശാസിയ്ക്കുന്നത്. എന്നാല്‍ ഈ കേസില്‍ അത് ഒരു വര്‍ഷം മാത്രമാണെന്നതാണ് നീലന് ആശ്വാസം നല്‍കുന്നത്. എന്നാല്‍ കേസ് ബലാല്‍സംഗമായിരുന്നെങ്കില്‍ രാജി വേണ്ടി വന്നേനെ. ഇതില്‍ അതിനും പ്രസക്തിയി ല്ല. കേസ് സ്ത്രീ പീഡനം മാത്രമാണ്. അതും നീലന് ആശ്വാസം നല്‍കുന്നു.












Click it and Unblock the Notifications