പെപ്സിയ്ക്ക് എതിരായ നടപടി തടഞ്ഞു
കൊച്ചി: കഞ്ചിക്കോട്ടെ പെപ്സി കമ്പനി ഭൂഗര്‍ഭ ജലം എടുക്കുന്നത് നിരോധിച്ചുകൊണ്ട് പുതുശ്ശേരി പഞ്ചായത്ത് ഇറക്കിയ ഉത്തരവ് ഹൈകോടതി തടഞ്ഞു.
2004 സെപ്തംബര്‍ 15 നാണ് പഞ്ചായത്ത് പെപ്സി കമ്പനിയ്ക്കെതിരെ ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചു. 2000 കുതിരശക്തിയുള്ള മോട്ടൊര്‍ സ്ഥാപിയ്ക്കാന്‍ കമ്പനിയ്ക്ക് നേരത്തേ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത് പിന്‍വലിയ്ക്കുകയും വെള്ളം എടുക്കുന്നത് നിരോധിയ്ക്കുകയുമാണ് ചെയ്തത്.
കഞ്ചിക്കോട് പ്രദേശം സമഗ്ര വ്യവസായ വികസന മേഖലയാണെന്നും പഞ്ചായത്തിന് അതിനാല്‍ അധികാരമില്ലെന്നുമായിരുന്നു പെപ്സി കമ്പനിയുടെ കോടതിയിലെ വാദം.












Click it and Unblock the Notifications