നീലന്‍ രാജിവയ്ക്കേണ്ടതില്ല: തേറമ്പില്‍
തിരുവ ല്ല: കോടതി തടവിന് ശിക്ഷിച്ച നീലലോഹിതദാസന്‍ നാടാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതി ല്ലന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍.
സപ്തംബര്‍ 24 വെള്ളിയാഴ്ച ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവല്ല യില്‍ എത്തിയ സ്പീക്കര്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. കേസില്‍ കീഴ്ക്കോടതിയാണ് നീലനെ ശിക്ഷിച്ചത്. ഇനി അദ്ദേഹത്തിന് മേല്‍ക്കോടതിയില്‍ പോകാന്‍ സ്വാതന്ത്യ്രമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എംഎല്‍എസ്ഥാനം തുടരാനും കഴിയും. - തേറമ്പില്‍ പറഞ്ഞു.
ഈ പ്രശ്നത്തില്‍ വ്യക്തിപരമായി പ്രതികരിക്കുന്നി ല്ലന്നും തേറമ്പില്‍ പറഞ്ഞു.


Click it and Unblock the Notifications