ഇന്ത്യയെ പിന്തുണയ്ക്കും: ജാക്സ്ട്രോ
യുഎന്‍: ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജാക് സ്ട്രോ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ, ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ എന്നിവരുടെയും സ്ഥിരാംഗത്വം നേടാനുള്ള ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കും. - ജാക് സ്ട്രോ വിശദീകരിച്ചു.
ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി മൈക്കേല്‍ ബാര്‍ണിയര്‍ ഇന്ത്യ, ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് ബ്രിട്ടനും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചത്. ഒരു ആഫ്രിക്കന്‍ രാഷ്ട്രത്തിന് കൂടി ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നല്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
അതേ സമയം ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നേടാനുള്ള ജപ്പാന്റെ ശ്രമത്തെ മാത്രമാണ് യുഎസ് പിന്തുണച്ചത്. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, യുഎസ് എന്നിവര്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യരാഷ്ട്രസഭ ഉണ്ടായ നാള്‍ മുതല്‍ ഈ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍.
രണ്ട് വര്‍ഷത്തെ കാലാവധിയില്‍ ബാക്കി 10 രാഷ്ട്രങ്ങളെ അസ്ഥിരാംഗങ്ങളായി തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നല്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാന്‍, ഇന്ത്യ, ജര്‍മ്മനി, ബ്രസീല്‍ എന്നിവര്‍ യോജിച്ച ് ശ്രമം നടത്തുകയാണ്. ഇതിന് പുറമെ ഒരു ആഫ്രിക്കന്‍ രാജ്യത്തിന് കൂടി സ്ഥിരാംഗത്വം നല്കണമെന്ന് ഇവര്‍ വാദിക്കുന്നുണ്ട്.












Click it and Unblock the Notifications