ഇന്ത്യയ്ക്ക് 1920 കോടി ലോകബാങ്ക് സഹായം
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിന് 1,920 കോടി രൂപയുടെ ലോകബാങ്ക് സഹായം. കഴിഞ്ഞ ദിവസമാണ് ഈ ധനസഹായത്തിന് അനുമതി ലഭിച്ചത്.
ഗ്രാമീണ റോഡുകളുടെ പദ്ധതി എന്ന പേരിലാണ് ഈ സഹായം. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയുടെ കീഴിലായിരിക്കും ഗ്രാമീണ റോഡുകളുടെ പദ്ധതി.
ഇപ്പോഴും 20 കോടി ജനങ്ങള്‍ക്ക് ഇന്ത്യയിലെ റോഡുകളുടെ പ്രയോജനം ലഭിയ്ക്കുന്നി ല്ലന്ന് ലോകബാങ്ക് ഗതാഗതവിദഗ്ധന്‍ പിയേഴ്സ് വിക്കേഴ്സ് പറഞ്ഞു. ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ പകുതിയലധികം ജി ല്ല കള്‍ക്ക് ഇപ്പോള്‍ റോഡ് നിര്‍മ്മാണത്തിനും വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഫണ്ടിന് പുറമെയായിരിക്കും ലോകബാങ്കിന്റെ ഈ സഹായം. പുതിയ പദ്ധതിയില്‍ ബിഹാര്‍ കൂടുല്‍ ഉള്‍പ്പെടും.
അടുത്ത അഞ്ചു മുതല്‍ ഏഴ് വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ റോഡ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയെ സഹായിക്കുന്നതിന് ഉദ്ദേശി ച്ചുള്ളതാണ് ഈ പുതിയ ധനസഹായമെന്ന് ലോകബാങ്കിന്റെ ഇന്ത്യന്‍ ചുമതലയുള്ള മൈക്കേല്‍ കാര്‍ട്ടര്‍ പറഞ്ഞു.












Click it and Unblock the Notifications