അമ്മയ്ക്ക് 51ാം ജന്മദിനം
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ 51-ാം ജന്മദിനാഘോഷം വള്ളിക്കാവിലെ അമൃതപുരിയില്‍ സപ്തംബര്‍ 27 തിങ്കളാഴ്ച നടക്കും.
തിങ്കളാഴ്ച അമൃത സ്കൂള്‍ ഒഫ് ആയുര്‍വേദ ആന്റ് റിസര്‍ച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. അമൃതകുടീരം പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പല ഭാഗങ്ങളിലായി നിര്‍മിച്ച ഒരു ലക്ഷം വീടുകളുടെ താക്കോല്‍ദാനം, അമൃതകീര്‍ത്തി പുരസ്കാര ദാനം, കല്പറ്റയില്‍ ആദിവാസികള്‍ക്കായി സ്ഥാപിച്ച ആശുപത്രിയുടെ ഉദ്ഘാടനം, സമൂഹ വിവാഹം, സൗജന്യഭക്ഷണവും വസ്ത്രവും വിതരണം ചെയ്യല്‍ എന്നിവയും നടക്കും.
തിങ്കളാഴ്ച രാവിലെ അമൃതാനന്ദമയിയുടെ പാദപൂജ നടക്കും. അമൃതാനന്ദമയിയുടെ ജന്മദിന സന്ദേശം അന്നുണ്ടാവും.












Click it and Unblock the Notifications