പൊലീസ് തങ്ങളെ കൊല്ലുമായിരുന്നു: ഗീതാനന്ദന്‍
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് താനും ആദിവാസി ഗോത്രമഹാസാഭ നേതാവ് സി. കെ. ജാനുവും പൊലീസിന് കീഴടങ്ങിയില്ലായിരുന്നെങ്കില്‍ ഏറ്റുമുട്ടലെന്ന വ്യാജേന പൊലീസ് തങ്ങളെ കൊല്ലുമായിരുന്നുവെന്ന് ഗീതാനന്ദന്‍.
മുത്തങ്ങ സംഭവത്തെ തുടര്‍ന്ന്് തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി വെടിവച്ചുകൊല്ലാന്‍ പൊലീസിന് ഗൂഢാലോചനയുണ്ടായിരുന്നു. ആന്ധ്രയിലും മറ്റും നടക്കുന്നതു പോലുള്ള വ്യാജഏറ്റുമുട്ടല്‍ കൊലപാതകത്തിനായിരുന്നു പൊലീസിന്റെ നീക്കം. കേരളത്തിലും ആന്ധ്രയിലേതു പോലുള്ള തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ആദിവാസി സമരം അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. ഇത് മുന്‍കൂട്ടിയറിഞ്ഞാണ് താനും സി. കെ. ജാനുവും പൊലീസിന് കീഴടങ്ങിയത്- ഗീതാനന്ദന്‍ പറഞ്ഞു.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗീതാനന്ദന്‍ ഇങ്ങനെ പറഞ്ഞത്.












Click it and Unblock the Notifications