കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണകുമാര്‍ ബി ജി പി വിട്ടു

  • By Super
Google Oneindia Malayalam News

കൊച്ചി: മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാര്‍ ബി ജെ പി യില്‍ നിന്ന് രാജിവച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായാണ് കൃഷ്ണകുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ഹിന്ദുത്വസമീപനം വീണ്ടും കൊണ്ടുവരുന്നതുകൊണ്ടാണ് രാജി എന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം. ഹിന്ദുത്വ സമീപനം അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വികസനം എന്നതായിരുന്നു ബി ജെ പിയുടെ മുദ്രാവാക്യം. ഇപ്പോള്‍ ആ നിലപാട് മാറിയിരിയ്ക്കുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍ നിന്ന് മത്സരിച്ചിരുന്നു. തന്റെ രാജി കത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവന് ഫാക്സ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X