കോഴിക്കോട് കന്യാസ്ത്രീകളെ ആക്രമിച്ചു
കോഴിക്കോട്: ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം. സപ്തംബര്‍ 25 ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ കന്യാസ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്.
മിഷണറീസ് ഒഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകള്‍ക്കു നേരെയാണ് ആദ്യം ആക്രമണം നടന്നത്. അക്രമത്തെ തുടര്‍ന്ന് ഇവര്‍ നല്ലളം പൊലീസ് സ്റേഷനില്‍ അഭയം തേടി. അക്രമസംഭവമറിഞ്ഞ് വിവരം അന്വേഷിക്കാനായി എത്തിയ വൈദികരും കന്യാസ്ത്രീകളുമുള്‍പ്പെട്ട ആറ് പേരുടെ സംഘത്തിന് നേരെയും ആക്രമണമുണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു കെനിയക്കാരനും ഉള്‍പ്പെടുന്നു.
ബിജെപി സിന്ദാബാദ്, ആര്‍എസ്എസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചാണ് നാല്പതോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു.












Click it and Unblock the Notifications