നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തും
തിരുവനന്തപുരം: നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സാധ്യമല്ല. ഇത്തരത്തിലുള്ള തടസങ്ങള്‍ നീക്കി നിക്ഷേപകരെ ആകര്‍ഷിക്കാനാണ് ശ്രമം.
സപ്തംബര്‍ 25 ശനിയാഴ്ച വിളിച്ചുചേര്‍ത്ത വിവിധ അച്ചടി, ദൃശ്യമാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കും. സാമ്പത്തികമായി പിന്നോക്കമാണെങ്കിലും സാമൂഹ്യ ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോവും.
പ്രതിപക്ഷവുമായും മാധ്യമ പ്രതിനിധികളുമായും സര്‍ക്കാര്‍ ഇടയ്ക്കിടെ ചര്‍ച്ചകള്‍ നടത്തുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications