ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പിണറായി
കോട്ടയം: ഏതു തരം ആള്‍ക്കാര്‍ക്കും വേണ്ടി തുറന്നിടേണ്ട വാതിലല്ല മുഖ്യമന്ത്രിയുടേെതെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
അനധികൃത ലോട്ടറി ഇടപാടുകാര്‍ മുഖ്യമന്ത്രിയെ കണ്ടതിനെ ആര്‍ക്കും എപ്പോഴും കടന്നുവരാന്‍ തുറന്നിട്ടിരിക്കുന്ന വാതിലാണ് തന്റേതെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പുകാര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന വാതിലാവരുത് മുഖ്യമന്ത്രിയുടേത്. യുഡിഎഫ് കണ്‍വീനറായിരുന്നപ്പോള്‍ അനധികൃത ലോട്ടറി ഇടപാടുകാരുമായി ഉണ്ടാക്കിയിരുന്ന ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം അത്തരക്കാര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുന്നത്.
കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയത് യുഡിഎഫിന്റെ തീരുമാനപ്രകാരമാണെന്നാണ് എ. കെ. ആന്റണി പറയുന്നത്. അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അക്കാര്യത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരിക്കണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുമെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications