ഐസക്കിനെതിരെ അന്വേഷണം: വി. എസ്
കണ്ണൂര്‍: ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി അംഗം എന്ന നിലയില്‍ ഡോ. തോമസ് ഐസക്കിനെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
തോമസ് ഐസക്ക് ആസൂത്രണ സമിതി അംഗമായിരുന്നപ്പോള്‍ ജനകീയാസൂത്രണ പ്രവര്‍ത്തനത്തില്‍ വിദേശിയെ വിദഗ്ധോപദേശനാക്കിയെന്ന ആരോപണം പാര്‍ട്ടി പരിശോധിക്കും.
ആരുടെ ഉപദേശ പ്രകാരമാണ് സായിപ്പിനെ ഉപദേഷ്ടാവാക്കിയത്, ജനകീയാസൂത്രണ പ്രവര്‍ത്തനത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും.
എം. എന്‍. വിജയന്‍ സിപിഎമ്മിനോട് ഏറ്റുമുട്ടുന്ന ഒരാളല്ലയെന്നും അദ്ദേഹത്തോടുള്ള സമീപനം എന്തായിരിക്കണമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications