ഹഫ്സയ്ക്ക് പാക് പൗരത്വം
ഇസ്ലാമബാദ്: പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം ചെയ്ത മലയാളി ഡോക്ടര്‍ ദിവ്യ എന്ന ഹഫ്സയ്ക്ക് പാക് പൗരത്വം ലഭിച്ചു.
കായംകുളം സ്വദേശിയായ ദിവ്യ ദയാനന്ദന്‍ ഇസ്ലാം മതം സ്വീകരിച്ച ് ഹഫ്സ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അമന്‍ഖാന്‍ എന്ന പാക് പൗരനെയാണ് ഹഫ്സ വിവാഹം ചെയ്തത്. ഇരുവരും റഷ്യയില്‍ പഠിയ്ക്കുമ്പോള്‍ പ്രണയബദ്ധരാവുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ ഹഫ്സയുടെ പാക്പൗരത്വത്തിനുള്ള അപേക്ഷ പാക് ഭരണകൂടം തള്ളിക്കളഞ്ഞത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ഗര്‍ഭിണിയായ ഹഫ്സയ്ക്ക് കുഞ്ഞിനെ പ്രസവിയ്ക്കുന്നതുവരെ പാകിസ്ഥാനില്‍ തുടരാന്‍ ലാഹോര്‍ കോടതി അനുമതി നല്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഹഫ്സയുടെ പൗരത്വപ്രശ്നം ഉയര്‍ന്നുവന്നു. ഹഫ്സയ്ക്ക് പാക് പൗരത്വം നല്കുമെന്ന് മുഷാറഫ് പ്രഖ്യാപിച്ചതോടെ ഹഫ്സയ്ക്ക് പാക് പൗരത്വം ലഭിയ്ക്കുമെന്ന് ഉറപ്പായി.












Click it and Unblock the Notifications