ഫലൂജയില്‍ യുഎസ് ബോംബാക്രമണം
ഫലൂജ: സര്‍ഖാവിയുടെ നേതൃത്വത്തിലുള്ള വിമതസേന ശക്തമായ ഫലൂജയില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം ആരംഭിച്ചു. എട്ട് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.
മധ്യഫലൂജയില്‍ അബു മുസബ് അല്‍-സര്‍ഖാവിയുടെ സേനയ്ക്ക് നേരെയാണ് ബോംബാക്രമണം നടത്തുന്നതെന്ന് യുഎസ് സേന അറിയിച്ചു. സര്‍ഖാവി സേന കൂടുതല്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ആക്രമണമെന്നും യുഎസ് സേനാ വക്താവ് വിശദീകരിച്ചു.
യുദ്ധവിമാനങ്ങളും ടാങ്കുകളും ആര്‍ട്ടിലറികളും ഉപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസവും യുഎസ് സേന ഫലൂജയില്‍ ബോംബാക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications