ഇന്ത്യയ്ക്കും യുഎസിനും ഒരു മനസ്സ്: മന്‍മോഹന്‍
ന്യൂയോര്‍ക്ക്: തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കും യുഎസിനും ഒരു മനസ്സാണുള്ളതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.
സപ്തംബര്‍ 25 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദത്തെ ചെറുത്തുനില്ക്കുന്ന കാര്യത്തില്‍ നമ്മള്‍ സദാസന്നദ്ധരാണെന്നും ഇക്കാര്യത്തിലുള്ള ഏത് ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് ബുഷിനെ അറിയിച്ചിട്ടുണ്ട്. സംസ്കാരത്തിന് ഭീഷണിയായ തീവ്രവാദത്തെ പ്രാദേശികമായും ഉഭയകക്ഷി തലത്തിലും ബഹുകക്ഷി തലത്തിലും നേരിടാന്‍ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തില്‍ ഇന്ത്യയും ബുഷും തമ്മില്‍ ഒരു വ്യത്യാസവുമി ല്ല. - മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് യുഎസിനേക്കാള്‍ കൂടുതല്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തെങ്കിലും പ്രധാനവിഷയം തീവ്രവാദമായിരുന്നു. - - സിംഗ് പറഞ്ഞു.












Click it and Unblock the Notifications