കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദപ്രശ്നം ഉയര്‍ത്തി: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പാക് പ്രസിഡന്റ് മുഷാറഫുമായുള്ള ചര്‍ച്ചയില്‍ തീവ്രവാദപ്രശ്നം താന്‍ ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സപ്തംബര്‍ 25 ശനിയാഴ്ച ഒമ്പത് ദിവസത്തെ വിദേശപര്യടനം അവസാനിപ്പിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്.

തീവ്രവാദപ്രശ്നം പാകിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സമഗ്രമായ സമാധാനചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്ന് മുഷാറഫിനോട് പറഞ്ഞിട്ടുണ്ട്. തീവ്രവാദം തീര്‍ച്ചയായും ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നുവന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കാമെന്ന് ജനവരി ആറിന് പ്രധാനമന്ത്രി വാജ്പേയിയ്ക്ക് നല്കിയ ഉറപ്പ് പാകിസ്ഥാന്‍ പാലിക്കണമെന്ന് ഞാന്‍ മുഷാറഫിനോട് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. - മന്‍മോഹന്‍സിംഗ് വിശദമാക്കി.

തീവ്രവാദപ്രവര്‍ത്തനം നിയന്ത്രിച്ചില്ലെങ്കില്‍ ക്രിയാത്മകമായ ചര്‍ച്ചകളോ പരസ്പരവിശ്വാസം വളര്‍ത്തുന്ന നടപടികളോ എടുക്കാന്‍ കഴിയി ല്ല. അതുകൊണ്ട് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനുള്ള മുന്നുപാധി തീവ്രവാദം പാകിസ്ഥാന്‍ അവസാപ്പിക്കണമെന്നതാണ്. - മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഷാറഫും മന്‍മോഹന്‍സിംഗ് സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ തീവ്രവാദം എന്ന വാക്ക് തന്നെ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണമെന്ന് കരുതുന്നു.

അതേ സമയം മുഷാറഫുമായുള്ള ചര്‍ച്ച മുന്നോട്ടുള്ള കാല്‍വയ്പാണെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X