ലക്ഷ്യം ഇന്ത്യയെ വില്ക്കല്‍: മന്‍മോഹന്‍
ന്യൂയോര്‍ക്ക്: യുഎസ് വ്യവസായികള്‍ക്ക് മുന്നില്‍ ഇന്ത്യയെ വില്ക്കല്‍ തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂയോര്‍ക്കിലെ വ്യവസായികള്‍ക്ക് മുന്നില്‍ ഇന്ത്യയെ വില്ക്കാനുള്ള ഒരു സെയില്‍സ്മാനായാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രവര്‍ത്തിച്ചതെന്ന പ്രതിപക്ഷത്തിന്റെയും യുപിഎ ഘടകകക്ഷികളുടെയും കുറ്റപ്പെടുത്തലിനോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വില്ക്കാന്‍ തന്നെയാണ് ഞാന്‍ ന്യൂയോര്‍ക്കില്‍ എത്തിയിട്ടുള്ളത്. ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന് പുറംലോകത്തോട് വിശദീകരിക്കുകയായിരുന്നു ഞാന്‍. ഇന്ത്യയുടെ വികസനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങല്‍ ആഭ്യന്തരമായിതന്നെ നമ്മള്‍ സൃഷ്ടിച്ചെടുത്തതാണെന്ന് വിദേശരാജ്യങ്ങള്‍ക്കറിയാം. അത് ഭാവിയിലും അങ്ങിനെത്തന്നെയായിരിക്കും- മന്‍മോഹന്‍സിംഗ് വിശദമാക്കി.
പ്രധാമന്ത്രിയെന്ന നിലയില്‍ വിദേശത്തെത്തിയാല്‍ ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടത് എന്റെ കടമയാണ്. ഇന്ത്യയില്‍ നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ ഇന്ത്യക്കാര്‍ കൂടുതലായി പ്രയത്നിക്കണം. ഇന്ത്യയുടെ ബുദ്ധിബാങ്കായ വിദേശ ഇന്ത്യക്കാര്‍ യുഎസ് നിയമവിദഗ്ധര്‍ക്കും വ്യവസായികള്‍ക്കും മുന്നില്‍ ഇന്ത്യയുടെ സാധ്യതകള്‍ പറഞ്ഞുമനസ്സിലാക്കണം.- അദ്ദേഹം പറഞ്ഞു.
1991ന് ശേഷം ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് 1500 കോടി ഡോളറാണ് ഒഴുകിയെത്തിയത്. 1991ല്‍ ഇത് പൂജ്യമായിരുന്നു. മാറ്റത്തിന്റെ കാറ്റ് രാജ്യത്ത് വീശിത്തുടങ്ങിയെന്നതിന്റെ തെളിവാണിത്. - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications