താമരാക്ഷന്‍ പരാജയം: ബാബു ദിവാകരന്‍
തിരുവനന്തപുരം: ആര്‍എസ്പി (ബി)യെ എ. വി. താമരാക്ഷന്‍ എല്‍ഡിഎഫിലേക്ക് നയിക്കുകയാണെന്ന് മന്ത്രി ബാബു ദിവാകരന്‍.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ എ. വി. താമരാക്ഷന്‍ സമ്പൂര്‍ണ പരാജയമാണെന്ന് ബാബു ദിവാകരന്‍ പറഞ്ഞു. സപ്തംബര്‍ 26 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ദിവാകരന്‍.
തത്കാലം പാര്‍ട്ടിയെ പിളര്‍ത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയില്‍ ഭൂരിപക്ഷം തെളിയിക്കാനും ശ്രമിക്കുന്നില്ല. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം നോക്കിയല്ല പല കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളത്. താന്‍ അങ്ങനെ ഭൂരിപക്ഷം നോക്കിയിരുന്നുവെങ്കില്‍ താമരാക്ഷന്‍ സെക്രട്ടറിയാവുമായിരുന്നില്ല.
ചില നേതാക്കളെ സംസ്ഥാന സമിതിയില്‍ നിന്ന് തരംതാഴ്ത്തിയ നടപടിയെ അംഗീകരിക്കുന്നില്ലെന്ന് ബാബു ദിവാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications