ക്ഷേത്രക്കുളത്തില്‍ അപകടകാരിയായ മീന്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ ക്ഷേത്രക്കുളമായ രുദ്രതീര്‍ഥത്തില്‍ അപകട സ്വഭാവമുള്ള ആഫ്രിക്കന്‍ മുയി മത്സ്യത്തെ കണ്ടെത്തി.
കുളത്തില്‍ കുളിക്കുന്നവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതാണ് ഈ മത്സ്യം. വ്യാഴാഴ്ചയാണ് ഈ മത്സ്യങ്ങളെ കണ്ടത്. രണ്ട് മത്സ്യങ്ങളെ അപ്പോള്‍ തന്നെ കുളത്തില്‍ നിന്നും പിടികൂടി. പല വലിപ്പത്തിലുള്ള നൂറിലേറെ മീനുകള്‍ ക്ഷേത്രക്കുളത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.
ദേവസ്വം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ കുളം പരിശോധിച്ചിരുന്നു. ഏറെ കാലമായി ജലശുചീകരണ പ്ലാന്റ് ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തിയ എഞ്ചിനീയര്‍മാര്‍ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ ദേവസ്വം അധികൃതരുടെ ഭാഗത്തു നിന്നും ഉടന്‍ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications