ഫോസിലിന്റെ പഴക്കം 1.66 ലക്ഷം വര്‍ഷം
തിരുവനന്തപുരം: മൂന്ന് വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ ഭൂമയാര്‍പാളയത്തെ ഒടായി എന്ന സ്ഥലത്ത് കണ്ടെത്തിയ മനുഷ്യശിശുവിന്റെ ശരീരാവശിഷ്ടത്തിന് 1.66 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഒരു കുട്ടിയുടെ തലയോടിന്റെ അംശമാണ് കണ്ടെത്തിയിരുന്നത്.
ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിലെ ഡോ. എം. പി. ചോഗോന്‍കര്‍ ആണ് ഫോസിലിന്റെ യഥാര്‍ഥ പഴക്കം പരിശോധനയിലൂടെ കണ്ടെത്തിയത്. ഹോമോസാപിയന്‍സ് വിഭാഗത്തില്‍ പെടുന്നതാണ് ഫോസിലെന്ന് ഇതിന്റെ പഴക്കം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്ന് കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ മനുഷ്യ ഫോസിലാണിത്. മൂന്ന് വര്‍ഷംമുമ്പാണ് കേരള സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകനായ പ്രൊഫ. പി. രാജേന്ദ്രന്‍ ശിശുവിന്റെ തലയോടിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നത്.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ഒഡായ്യുടെ പ്രാധാന്യം രാജേന്ദ്രന്‍ കണ്ടെത്തിയത് 2000ലാണ്. 2001 ഒക്ടോബറില്‍ ഇവിടെ ഉത്ഖനനം തുടങ്ങി.
1982ല്‍ മധ്യപ്രദേശിലെ നര്‍മദ പുഴയോരത്ത് ഹതനോരയിലാണ് ഏറ്റവും പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications