Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ദനം: ലാലുവിന്റെ മകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകള്‍ വിഡീയോഗ്രാഫറെ തല്ലിയ സംഭവത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ക്രിമിനല്‍ ഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.

ലാലുപ്രസാദ് യാദവ് കുടുംബത്തോടൊപ്പം തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോഴാണ് തൈക്കാടില്‍ ഗസ്റ് ഹൗസില്‍ വച്ച് എറണാകുളം സ്വദേശിയായ രാജു എന്ന വീഡിയോഗ്രാഫറെ ലാലുവിന്റെ മകള്‍ തല്ലുകയും ശകാരിക്കുകയും ചെയ്തത്. തിരക്കിനിടയില്‍ വീഡിയോഗ്രാഫറുടെ കൈ ലാലുവിന്റെ മകളുടെ തലയില്‍ തട്ടിയതാണ് പ്രകോപനത്തിന് കാരണമായത്.

മനുഷ്യാവകാശപ്രവര്‍ത്തകനും നിയമസഹായവേദി പ്രവര്‍ത്തകനുമായ സ്റീഫന്‍ റൊസാരിയോ ആണ് ഹര്‍ജി നല്‍കിയത്. ക്രിമിനല്‍ നടപടി നിയമപ്രകാരം പൊലീസിനെ കൊണ്ട് കേസെടുപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദേശീയപ്രാധാന്യമുള്ള വിഷയമായതിനാല്‍ കോടതി നേരിട്ട് അന്വേഷണം നടത്തുകയാണെന്ന് ചെറിയാന്‍ കെ. കുര്യാക്കോസ് വ്യക്തമാക്കി.

കൈയേറ്റം സംബന്ധിച്ച മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+