കൈരളി സിപിഎം ചാനലല്ല: മമ്മൂട്ടി
തിരുവനന്തപുരം: കൈരളി ചാനലില്‍ സിപിഎമ്മിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ചാനലിന്റെ ചെയര്‍മാനും നടനുമായ മമ്മൂട്ടി പറഞ്ഞു. സപ്തംബര്‍ 25 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ചാനലില്‍ ഓഹരിയുള്ള സിപിഎമ്മുകാര്‍ ഉണ്ടാകാം. അല്ലാതെ പാര്‍ട്ടിയ്ക്ക് ഇതില്‍ യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ചാനലല്ല കൈരളിയെന്നും മമ്മൂട്ടി പറഞ്ഞു.
മറ്റൊരു ചാനല്‍ കൂടി കൈരളി ആരംഭിയ്ക്കും. വാര്‍ത്താ ചാനല്‍ വേണോ അതോ വിനോദത്തിന് പ്രാധാന്യം നല്കുന്ന ചാനല്‍ വേണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാണ് പുതിയ ചാനല്‍ ആരംഭിയ്ക്കുക എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് തിരക്കില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പുതിയ ചാനല്‍ ഗള്‍ഫിലും കേരളത്തിലും സൗജന്യമായിരിക്കും. പക്ഷെ യുഎസിലും യൂറോപ്പിലും പേ ചാനലായിരിക്കും.- മമ്മൂട്ടി അറിയിച്ചു.












Click it and Unblock the Notifications